റിയാദ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ∙ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി എരണിക്കല്‍ അഹമ്മദ് കുട്ടിയുടെ മകന് ഹംസ (53) ആണ് ജിസാനില്‍ മരിച്ചത്. ഭാര്യ: സുബൈദ. മക്കള്‍: സൈനബ സുല്‍ഫത്ത്, സുഹൈലത്ത്, സുഫൈറ, മുസ്തഫ. മരുമക്കള്‍: അന്‍വര്‍, ഫൈസല്‍.
സൗദിയില്‍ ബുധനാഴ്ച്ച 418 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29പേര് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 334,605ഉം, മരണസംഖ്യ 4768ഉം ആയതായി അധികൃതര്‍ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 319154 ഉയര്‍ന്നു. നിലവില്‍ 10683 പേരാണ് ചികിത്സയിലുള്ളത് ഇതില്‍ 993 പേര് ഗുരുതരവസ്ഥയില്‍. 47,320 കോവിഡ് പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയെന്നു അധികൃതര്‍ വ്യക്തമാക്കി.
