സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
72339 പേര് ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 ആരോഗ്യപ്രവര്‍ത്തകരാണ് ഉള്ളത്. 24 മണിക്കൂറില്‍ 59157 സാമ്ബിളുകള്‍ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നത്.
100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50000 തൊഴിലവസരം സൃഷ്ടിക്കും.
