ഹാഥ്‌റാസ് ജില്ലാ മജിസ്‌ട്രേറ്റിനെ നീക്കണം; ഇടപെടലില്‍ അന്വേഷണം വേണം: പ്രിയങ്ക ഗാന്ധി

ലക്‌നൗ : ഹാഥ്‌റാസ് കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്‌ട്രേറ്റിനെ നീക്കണമെന്നും കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരം ജില്ല മജിസ്ട്രറ്റാണ് ഏറ്റവും മോശമായ രീതിയില്‍ അവരോട് പെരുമാറിയതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്? കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുമ്ബോള്‍ എന്തിനാണ് സിബിഐയുടെയും പ്രത്യേക സംഘത്തിന്റെയും അന്വേഷണമെന്നും പ്രിയങ്ക ട്വീറ്റിലുണ്ട്.

യുപി സര്‍ക്കാര്‍ കുറച്ചെങ്കിലും ഉറക്കത്തില്‍നിന്ന് ഉണര്‍ന്നിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് പ്രിയങ്ക ഗാന്ധി മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *