യുവാവിനെ പൊലീസ് നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം : പൊന്നാനിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. വീട്ടില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചതായിട്ടാണ് പരാതി. സംഭവത്തില്‍ പെരുമ്ബടപ്പ് സി.ഐ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്. പൊന്നാനി സ്വദേശി നജ്മുദ്ധീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. രാവിലെ 9നും 10നും ഇടയിലുള്ള സമയത്താണ് പൊലീസ് നജ്മുദ്ദീന്‍റെ വീട്ടില്‍ വരുന്നത്. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്‍റെ വീട്ടിലേക്ക് വന്നത് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പൊലീസുകാരനാണ്. വീട്ടില്‍ വച്ചു തന്നെ പൊലീസുകാര്‍ നജ്മുദ്ദീനെ മര്‍ദ്ദിച്ചു.

തുടര്‍ന്ന് പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കയറ്റുന്നതിന് മുന്‍പും അടിച്ചു. എന്താണ് കാര്യമെന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു സ്ത്രീയെ ശല്യം ചെയ്തുവെന്നായിരുന്നു പറഞ്ഞത്. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *