റിയാദ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)യാണ് മരിച്ചത്. സൗദിയില്‍ തബൂക്-മദീന റോഡില്‍ ഡ്രൈവിംഗ് സ്കൂളിന് സമീപം കഴിഞ്ഞ 12 നായിരുന്നു അപകടം. നിര്‍ത്തിയിട്ട കാറിനരികെ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുഹമ്മദലിയെ തബൂക് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അപകട സമയം റിയാദില്‍ നിന്ന് എത്തിയ സുഹൃത്ത് മഞ്ചേരി സ്വദേശി റഫ്സന്‍ജാന്‍ കൂടെയുണ്ടായിരുന്നു. റഫ്സന്‍ജാന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായു രക്ഷപ്പെട്ടു. മൃതദേഹം തബൂക്കില്‍ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പരേതനായ ഷെയ്ഖ് മുഹമ്മദ്. മാതാവ്: ഫരീദ ബീഗം.ഭാര്യ സുലൈഖ ബീഗം. മക്കള്‍: ഷഹാന ബീഗം(12), ശബാന(7), അഫ്‍സ്സാന(4).
