മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല; ഹസന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍.

നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വലിഞ്ഞുമുറുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധ സൂചകമായി കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *