സമാജ്​വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യും -മായാവതി

ലഖ്​നൗ: സമാജ്​വാദി പാര്‍ട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്​.പി നേതാവ്​ മായാവതി. എം.എല്‍.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ്​ യാദവി​െന്‍റ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാനും തയ്യാറാണെന്ന്​ മായാവതി പ്രതികരിച്ചു.

”അടുത്ത എം.എല്‍.സി തെരഞ്ഞെടുപ്പില്‍ എസ്​.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരെ തോല്‍പിക്കാന്‍ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ ഞങ്ങള്‍ വോട്ട്​​ ചെയ്യും. എസ്​.പിക്ക്​ മേല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക്​ ബി.എസ്​.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട്​ ചെയ്യും”-മായാവതി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട്​ പ്രതികരിച്ചു.

മായാവതിയുടെ പ്രസ്​താവനക്കെതിരെ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. ഇതിലും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്ന്​ മായാവതിയുടെ പരാമര്‍ശം പങ്കുവെച്ച്‌​ പ്രിയങ്ക ​ട്വീറ്റ്​ ചെയതു.

2019 ലോക്​സഭ തെരഞ്ഞെടുപ്പില്‍ എസ്​.പിയും ബി.എസ്​.പിയും ഒരുമിച്ച്‌​ മത്സരിച്ചെങ്കിലും വലിയ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇരുവരും പിണങ്ങിപ്പിരിഞ്ഞിരുന്നു. സഖ്യത്തി​െന്‍റ പേരില്‍ 1995 ലെ ഗസ്​റ്റ്​ ഹൗസ്​ സംഭവത്തില്‍ സമാജ്​വാദി പാര്‍ട്ടിക്കെതിരെയുളള കേസ്​ പിന്‍വലിച്ചത്​ തെറ്റായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *