കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി

തൃത്താല;- വെള്ളിയാങ്കല്ല് പാലത്തിനു താഴെ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. സൗത്ത് തൃത്താല ആടുവളവ് മാടപ്പാട്ട് പട്ടിക്കര വളപ്പില്‍ താഹിര്‍ ഫൈസിയുടെ മകനും നടുവട്ടം ജനത സ്കൂളിലെ വിദ്യാര്‍ഥിയുമായ ഫര്‍സാന്‍ (11) ആണ് ഒഴുക്കില്‍പെട്ടിരിക്കുന്നത്.

പൈതൃക പാര്‍ക്കിനു സമീപത്തെ കുളിക്കടവില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നിരിക്കുന്നത്. പിതാവിനും സഹോദരന്മാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് ഫര്‍സാനെ കാണാതായത്. പൊലീസും നാട്ടുകാരും ജില്ലാ ട്രോമാ കെയര്‍ പ്രവര്‍ത്തകരും അഗ്നിരക്ഷാ സേനയും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും രാത്രി ഏറെ വൈകിയും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *