മലപ്പുറം : മുന്നോക്ക സംവരണ വിഷയത്തില് യുഡിഎഫില് വ്യത്യസ്ത നിലപാടുണ്ടെന്ന് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി വാര്ത്താസമ്മേളനത്തില് പറഞ്ഞു. സംവരണ കാര്യത്തില് ലീഗിന് ലീഗിന്റെതായ നിലപാടുണ്ട്. കോണ്ഗ്രസിന് അവരുടെതായ നിലപാടുണ്ടാകും. ലീഗ് നേരത്തെയും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് യുഡിഎഫിനെ ബാധിക്കില്ല. സംവരണവുമായി ബന്ധപ്പെട്ട കൂടുതല് ചോദ്യങ്ങള്ക്ക് മറുപടി പറയാന് അദ്ദേഹം തയ്യാറായില്ല. നിലപാടുകള് മറ്റൊരു അവസരത്തില് അറിയിക്കാമെന്ന് പറഞ്ഞ് കൂടുതല് ചോദ്യങ്ങളില് നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ലീഗിന്റെ വര്ഗീയത പുറത്തുവെന്ന് വിമര്ശിച്ച് സീറോ മലബാര് സഭ ചങ്ങനാശേരി അതിരൂപത ആര്ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനത്തെക്കുറിച്ച് പ്രതികരിക്കാനും കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. സംസ്ഥാന ജനറല് സെക്രട്ടറി കെ പി എ മജീദും പങ്കെടുത്തു.
