മക്കയിലെ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാള്‍ അറസ്റ്റില്‍, ആളപായമില്ല

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവ് അറസ്റ്റില്‍.കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കാറോടിച്ച യുവാവ് മാനസി വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു. വാതിലിനു മുന്നിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്താണ് കാര്‍ മുന്നോട്ട് പാഞ്ഞത്. രാത്രി 10.30ഓടെയായിരുന്നു സംഭവം. ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറോടിച്ചിരുന്നത് സൗദി പൗരനാണ്.

Leave a Reply

Your email address will not be published. Required fields are marked *