മലപ്പുറം: നിലമ്ബൂരില്‍ കടുവയുടെ ആക്രമണം. ചാലിയാര്‍ പഞ്ചായത്തിലെ അളക്കല്‍ വിജയപുരത്താണ് അനിലാലയം അനൂപിന്റെ ആടിനെയാണ് കടുവ കൊന്നത്. അനൂപിന്റെ ഭാര്യ വൈകുനേരം 5.45 ഓടെ വീടിന് സമീപം ആടുകളെ തീറ്റി കൊണ്ടിരിക്കുന്ന സമയത്താണ് സമീപത്തെ വനമേഖലയില്‍ നിന്നും കടുവ ആടുകള്‍ക്കിടയിലേക്ക് ഓടിയെത്തിയത്. കടുവ ആടിനെ കടിച്ചുകീറി.
കടുവയെ കണ്ട വീട്ടമ്മ ബഹളം വെച്ചതോടെ കടുവ ഇവര്‍ക്ക് നേരെയെത്തി. കരച്ചില് കേട്ടെത്തിയവര്‍ ബഹളം വച്ചതോടെയാണ് കടുവ വനത്തിലേക്ക് തിരികെ പോയത്. രണ്ടു മാസം മുന്‍പ് സമീപവാസിയുടെ ആട്ടിന്‍കൂട്ടില്‍ നിന്നും ആടുകളെ കടുവ കടിച്ചു കൊന്നിരുന്നു. ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ പിടികൂടി ഉള്‍വനത്തിലേക്ക് വിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
