അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു; മകളെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

അഞ്ചാലുംമൂട്: പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. . തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത മകളും അമ്മയും സുനില്‍കുമാറിനൊപ്പം അഞ്ചാലുംമൂട് വാടകക്ക് താമസിക്കുകയായിരുന്നു.ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്​തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി. പിന്നീട് പെണ്‍കുട്ടിയെ മയ്യനാടുള്ള ചേച്ചിയുടെ വീട്ടി​േലക്ക് കൊണ്ടുപോകുകയും ഇവിടെ​െവച്ച്‌ പരിചയത്തിലായ യുവാവിന്റെ വീട്ടിലേയ്ക്ക് ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസിലേല്‍പിച്ചു. പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയും നടത്തി.

തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്​റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച്‌ പോയ അമ്മയെയും പൊലീസ് ഞായറാഴ്ച കസ്​റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *