അമേരിക്കയില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന് റദ്ദാക്കും.
മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കും. പാരീസ് ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ട്രംപിന്റെ കാലത്ത് ഏറെ വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അഞ്ചു ലക്ഷം ഇന്ത്യക്കാര്‍ക്ക് എങ്കിലും ഗുണമുണ്ടാകുന്ന തരത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.
