പൊലീസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കല്ലമ്ബലത്ത് പൊലീസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്.

ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. സ്റ്റേഷനിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *