സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി. പകരം ചുമതല വഹിക്കുക എ വിജയരാഘവനായിരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. ചികില്‍സാര്‍ത്ഥ മാറുകയാണെന്നാണ് സിപിഎം നിലപാട്. അവധി അപേക്ഷ കോടിയേരി നല്‍കിയെന്നും അത് പാര്‍ട്ടി അംഗീകരിച്ചെന്നുമാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ സിപിഎം വിശദീകരിക്കുന്നു. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്ബ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെയാണ് കോടിയേരി പ്രതിസന്ധിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *