ഖാദി ക്രെഡിറ്റ് ആനുകൂല്യം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഓണം, ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന ഖാദി ക്രെഡിറ്റ് ആനുകൂല്യത്തിന്റെ പരിധി മുപ്പത്തയ്യായിരം രൂപയാക്കി വര്‍ധിപ്പിച്ചതായി ഖാദി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെയും മറ്റ് അംഗീകൃത സ്ഥാപനങ്ങളുടേയും ഖാദി വില്പനശാലകളില്‍ ഈ ആനുകൂല്യം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *