കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം. കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന് കോഴിക്കോട് നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഐഎം നേതാക്കളുടെ സമ്ബത്തിക സ്രോതസാണ് ഫൈസല്‍ കാരാട്ട്. ഫൈസലിനെ ഒഴിവാക്കാന്‍ സിപിഎമ്മിനു കഴിയില്ല. ഇത് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. കേന്ദ്ര ഏജന്സികള്അന്വേഷിക്കുന്ന കള്ളക്കടത്തുകാരന് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ അണികള്‍ രംഗത്ത് ഇറങ്ങണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
