വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ന​ടി വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

വി​ചാ​ര​ണ കോ​ട​തി​യി​ല്‍ മാ​ന​സി​ക​പീ​ഡ​നം ഉ​ണ്ടാ​യ​താ​യും. കോ​ട​തി പ​ല​വ​ട്ടം ആ​വ​ശ്യ​മി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചെ​ന്നും ത​ന്‍റെ സ്വ​ഭാ​വ ശു​ദ്ധി​യെ​പ്പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ കോ​ട​തി​യി​ല്‍ നി​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വെ​ന്നും ന​ടി ആ​രോ​പി​ച്ചു.

പ​ല വ​ട്ടം കോ​ട​തി​യി​ല്‍ ക​ര​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി. ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത പ​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​ത് കോ​ട​തി ത​ട​ഞ്ഞി​ല്ല. ഈ ​സ​മ​യ​ത്തെ​ല്ലാം അ​നേ​കം അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ മു​ന്‍​പി​ല്‍ വെ​ച്ച്‌ ആ​ണ് ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണ്ടി വ​ന്ന​ത്. ഒ​രു ത​ര​ത്തി​ലും മു​ന്നോ​ട്ട് പോ​കാ​ന്‍ വ​യ്യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഈ ​ഹ​ര്‍​ജി ന​ല്‍​കി​യ​തെ​ന്നും ന​ടി പ​റ​ഞ്ഞു.

വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ‍​ര്‍​ത്തി​യാ​യി. ഹ​ര്‍​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി. അ​തു​വ​രെ വി​ചാ​ര​ണ​ക്കോ​ട​തി​യി​ലു​ള്ള കേ​സി​ന്‍റെ വി​സ്താ​ര​ത്തി​നു​ള്ള സ്റ്റേ ​വെ​ള്ളി​യാ​ഴ്ച വ​രെ തു​ട​രും.

Leave a Reply

Your email address will not be published. Required fields are marked *