ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ സി.ബി.ഐക്ക് അന്വേഷണം നടത്താനും കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി സംസ്ഥാനങ്ങളിലേക്ക് നീട്ടാനും കഴിയില്ലെന്ന് സുപ്രിം കോടതി. യു.പിയിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിലാണ് സുപ്രിം കോടതി വിധി.
സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം.
നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐ ഇടപെട്ടത് വിവാദമായിരുന്നു. ലെഫ് മിഷന്‍ കേസില്‍ കേരള സര്‍ക്കാര്‍ അറിയാതെയായിരുന്നു സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് കേരളം സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിന്‍ വലിച്ചിരുന്നു.
