ചെന്നൈ : പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം അനുജന്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന പെരിയ കറുപ്പനാണ് (26) മരിച്ചത്. ഇക്കാര്യം അറിഞ്ഞ ഒളിച്ചോടിയ അനുജനും പെണ്‍കുട്ടിയും വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു നിര്‍മാണക്കമ്ബനിയില്‍ സൂപ്പര്‍വൈസറായിരുന്നു മരിച്ച യുവാവ്. ഇയാളുടെ ഇളയസഹോദരന്‍ ചിന്ന കറുപ്പന്‍ (24) മെക്ക് സെറ്റ് സ്ഥാപനം നടത്തുകയാണ്.
അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധുവായ പതിനാറുകാരിയായ പെണ്‍കുട്ടിയോട് പെരിയ കറുപ്പന് പ്രണയമുണ്ടായിരുന്നു. ആ കുട്ടിയോട് ഇക്കാര്യം പറഞ്ഞില്ലെങ്കിലും ഇയാള്‍ സ്വന്തം വീട്ടില്‍ വിഷയം അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം വീട്ടുകാരുമായി ആലോചിച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള നീക്കങ്ങളും തുടങ്ങി. ഇതിനിടയില്‍ പെണ്‍കുട്ടിയും ചിന്നകറുപ്പനും തമ്മില്‍ അടുപ്പത്തിലാകുകയും ഇവര്‍ ഒളിച്ചോടുകയും ചെയ്തു. ഇതില്‍ മനം നൊന്ത് പെരിയകറുപ്പന്‍ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.
