സൗദിയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 350347 ആയി

സൗദിയില്‍ രോഗബാധിതരില്‍ രണ്ടര ശതമാനം മാത്രമേ ഇനി ചികിത്സയില്‍ ബാക്കിയുള്ളൂ. ശനിയാഴ്ച 239 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 350347 ആയി. പുതുതായി 166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 359749 ആയി.

കൊവിഡ് മൂലമുള്ള 13 മരണങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 6036 ആയി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കൊവിഡ് ബാധിതരായി ഇനി ബാക്കിയുള്ളത് 3366 പേര്‍ മാത്രം. ഇതില്‍ 517 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *