കണ്ണൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ.എം ഷാജി.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയേ അഴീക്കോട്ട് ജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലം പിടിച്ചെടുക്കുകയെന്നതാണ് ഇന്ന് ചേര്‍ന്ന കണ്‍വെന്‍ഷനിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ആഗ്രഹിച്ചിട്ട് ഒരു തെരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിച്ച സ്ഥലത്ത് പാര്‍ട്ടി ഇടാറുമില്ല. പാര്‍ട്ടിക്ക് താത്പര്യമുള്ള ഇടത്താണ് മത്സരിക്കുന്നത്. ജയസാധ്യതയോ മറ്റു സാധ്യതകളോ പരിശോധിച്ചാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. എന്റെ കാര്യത്തിലും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയുണ്ടാകുമെന്ന് തോന്നുന്നുമില്ലെന്നും ഷാജി വ്യക്തമാക്കി.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിയേ അഴീക്കോട്ട് ജയിക്കൂ. അത് രണ്ടു തവണയും തെളിയിക്കപ്പെട്ടതാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും. ജയിക്കുകയും ചെയ്യും. അതില്‍ സംശയം വേണ്ട അദ്ദേഹം വ്യക്തമാക്കി. അതെ സമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെന്നും അങ്ങനെയെങ്കില്‍ താന്‍ ഇപ്പോഴും എം.എല്‍.എയായി തുടരുമായിരുന്നില്ലെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
