തിരുവല്ല ബൈപാസ് ; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

തിരുവല്ല: നഗരത്തിലെ ബൈപാസ് പണി അവസാന ഘട്ടത്തില്‍. രാമന്‍ചിറ ഭാഗത്തെ നിലകൊണ്ടു തീരും. അതു കഴിഞ്ഞാല്‍ മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ യാത്ര ചെയ്യാന്‍ കഴിയും. നിലവില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡുവരെയാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്.

ഇന്നലെ മല്ലപ്പള്ളി റോഡു മുതല്‍ മേല്‍പാലം വരെയുള്ള ടാറിങ്ങാണ് നടത്തിയത്. മേല്‍പാലം മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ ടാറിങ് ഇന്നു രാത്രിയോടെ പൂര്‍ത്തിയാകും.രാമന്‍ചിറ മേല്‍പാലത്തിന്റെയും സമീപന പാതയുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബൈപാസ് പൂര്‍ണതോതില്‍ സഞ്ചാരയോഗ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *