സൗദി അറേബ്യയില്‍ 364 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതിയും. രാജ്യത്താകെ 274 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി.
ഇതില്‍ 362642 പേര് സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6420 ആയി. 2558 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 437 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി.
