കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വയനാട് പാക്കേജിലുള്ളത് 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ്.
ഇവ ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന കര്‍മ്മ പദ്ധതികളാണ്. പാക്കേജിലൂടെ കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ സംരംഭങ്ങളുമെല്ലാം പാക്കേജില്‍ വിഭാവനം ചെയ്യുന്നുണ്ട്. ചടങ്ങില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷനായി.
