തിരഞ്ഞെടുപ്പിന് ശേഷവും ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാനാകും : എം എം മണി

വയനാട് : തിരഞ്ഞെടുപ്പിന് ശേഷവും രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാനാകുമെന്ന് എം എം മണി. വയനാട് അമ്ബലവയലില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു മണിയുടെ പ്രതികരണം. ചെന്നിത്തലയ്ക്ക് പലപ്പോഴും തലയ്ക്ക് വെളിവില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും എല്‍ഡിഎഫിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം നടത്തുന്ന പിഎസ്‌സി
റാങ്ക് ഹോള്‍ഡേഴ്സിന് എതിരെയും മന്ത്രി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമായ തീരുമാനമാണ്. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയ്തവരെ പിരിച്ചു വിടാന്‍ പറ്റില്ല. റാങ്ക് പട്ടികയിലുള്ളവര്‍ സമരത്തിലൂടെ വിരട്ടാന്‍ നോക്കേണ്ട. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാനറിയാമെന്നും എം എം മണി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *