ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

കോട്ടയം സ്വദേശി രഘുനാഥന്‍ നായരാണ് പ്രതി. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജെസ്‌ന തിരോധാന കേസില്‍ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച്‌ ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് രഘുനാഥന്‍ നായര്‍ ജസ്റ്റിസ് ഷിര്‍സിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *