സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ നേ​രി​ട്ട് വ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്ക് നോ​ക്കാം: മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ നേ​രി​ട്ട് വ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്ക് നോ​ക്കാം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക അ​സാ​ധ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും വ്യ​ക്ത​മാ​ക്കി. അ​സാ​ധ്യ ആ​വ​ശ്യ​വു​മാ​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​രം. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ടു​ള്ള താ​ത്പ​ര്യം കൊ​ണ്ട​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *