പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കു​ട്ടി​യു​ടെ മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി. സം​ഭ​വം ന​ട​ന്ന് 14 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ല്‍ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട് അ​തി​വേ​ഗ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നാം പ്ര​തി​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വും മ​റ്റ് പ്ര​തി​ക​ള്‍​ക്ക് 10 വ​ര്‍​ഷ​ത്തെ​യും ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചു. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തെ ത​ട​വും ശി​ക്ഷ​യും അ​നു​ഭ​വി​ക്ക​ണം. കേ​സി​ല്‍ ര​ണ്ട് പേ​രെ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. കു​ട്ടി​യെ മാ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ആ​ദ്യം പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ന്‍ പി​ന്നീ​ട് പ​ല​യാ​ളു​ക​ള്‍​ക്കും കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നാ​യി ഒ​ത്താ​ശ ചെ​യ്തു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​തി​ന് പി​ന്നാ​ലെ പീ​ഡി​പ്പ​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ അ​മ്മ കോ​ട​തി​യി​ല്‍ ബോ​ധ​ര​ഹി​ത​യാ​യി വീ​ണു.

Leave a Reply

Your email address will not be published. Required fields are marked *