സ്ഥാനാര്‍ഥികളില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം വേണം -രാഹുല്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വ്യക്തമായ നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി എം.പി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന്

യു.ഡി.എഫ് യോഗത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നും യോഗത്തില്‍ രാഹുല്‍ വ്യക്തമാക്കി.

സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ മാസം 26 മുതല്‍ ആരംഭിക്കാനും യു.ഡി.എഫ് യോഗത്തില്‍ ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *