ചെന്നിത്തലയും പ്രശാന്തും തമ്മിലുള്ള ഇരിപ്പുവശം എല്ലാവര്‍ക്കും അറിയാം: കെ സുരേന്ദ്രന്‍

ബത്തേരി : കെഎസ്‌ഐഎന്സി എംഡി എന് പ്രശാന്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള ഇരിപ്പുവശം എല്ലാവര്ക്കും അറിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേരള ഇന്ലാന്ഡ് നാവിഗേഷന് കോര്പ്പറേഷന് (കെഎസ്‌ഐഎന്സി) ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തണം. പ്രശാന്തിന്റെയും രമേശ് ചെന്നിത്തലയുടെയും കടുംബാംഗങ്ങള് ഉള്പ്പെടെ അടുത്ത ബന്ധം പുലര്ത്തുന്നവരാന്ന്. ധാരണാപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള് ഏതൊക്കെ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര് വ്യക്തമാക്കണമെന്നും സുരേന്ദ്രന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു

പ്രതിപക്ഷ നേതാവ് എന്തെല്ലാം കാര്യങ്ങള് അറിഞ്ഞിരുന്നുവെന്നത് തുറന്നു പറയണം. വിചാരിച്ചതുപോലെ നടക്കാതെ വന്നപ്പോഴാണ് വിവാദമാക്കുന്നത്. ധാരണപത്രം റദ്ദാക്കി സര്ക്കാരിന് രക്ഷപ്പെടാനാകില്ല. ദുരൂഹതകള് നീക്കാന് സമഗ്രമായ അന്വേഷണം വേണം. എന്തും വിളിച്ച്‌ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് രാഹുല് ഗാന്ധി കരുതരുതെന്നും സുരേന്ദ്രന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *