തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി. പുതുച്ചേരിയില്‍ വരെ നാം അത് കണ്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപി പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
40 സീറ്റ് കിട്ടായാല്‍ കേരളം ഭരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. 140 സീറ്റില്‍ 40 എണ്ണം കിട്ടിയാല്‍ ഭരിക്കുമെന്നാണ് അവര്‍ പറയുന്നത്. അതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
