ചെന്നൈ/കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്ബ് ഭരണത്തുടര്‍ച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളുമായി തമിഴ്നാട് -പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍. തമിഴ്നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു.
കേരളം, തമിഴ്നാട്, ബംഗാള്‍, അസം പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി വെള്ളിയാഴ്ച നാലര മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരുകള്‍ പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
