പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്ബ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്ന് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സുരക്ഷ എവിടെയെന്ന് സര്‍ക്കാര്‍ മറുപടി പറയട്ടെയെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പം രണ്ട് സാമൂഹ്യ പ്രവര്‍ത്തകരും തലമുണ്ഡനം ചെയ്തിട്ടുണ്ട്. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി.
