‘കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച്‌ ജീവിക്കൂ ‘ ; പാചകവാതക വിലവര്‍ധനക്കെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന പാചകവാതക വിലയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ‘കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച്‌ കഴിയുക ‘എന്നതാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന പ്രതിവിധിയെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു .

പാചകവാതകത്തിന്റെ വില വീണ്ടും വര്‍ധിച്ചിരിക്കുന്നു. ജനങ്ങള്‍ക്കായി മോദി സര്‍ക്കാരിന് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്- കച്ചവടങ്ങള്‍ അടച്ചുപൂട്ടുക, സ്റ്റൗവുകള്‍ വലിച്ചെറിയുക, കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച്‌ ജീവിക്കുക, രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *