മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; എ വിജയരാഘവന്‍

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ പ്രതികരിച്ച്‌ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയില്‍ നിയമപരമായി കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്ത ഒരു നിയമസ്ഥാപനമാണ്. അവരാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ നിയമപരമായ പരിശോധനയാണ് വേണ്ടത്. കെ.ടി ജലീല്‍ മന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നിയമപരമായ കാര്യങ്ങള്‍ നോക്കി ആ നിലയില്‍ കാര്യങ്ങള്‍ നീക്കും. പ്രതിപക്ഷം മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് ആവശ്യപ്പെടുന്നതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇന്നലെയാണ് ബന്ധുവിനെ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വഴിവിട്ട് നിയമിച്ചതില്‍ ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധി പുറത്തുവന്നത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *