മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊവിഡ് ലക്ഷണങ്ങള്‍ ഇല്ല

കോഴിക്കോട്: കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് മുഖ്യമന്ത്രിയെ ഇന്നലെ വിധേയനാക്കിയിരുന്നു.

പരിശോധനകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരാണ്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാനും പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് പോസിറ്റീവാണ്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ക്വാറന്‍റീനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *