അഫ്ഗാനില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരും പിന്മാറും; പ്രഖ്യാപിച്ച്‌ ബൈഡന്‍

വാഷിങ്ടണ്‍: ഈ വര്‍ഷം സെപ്റ്റംബര്‍ 11നു മുന്‍പായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരെയും പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്‍്റ് ജോ ബൈഡന്‍. കഴിഞ്ഞ വര്‍ഷം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാറിന്‍്റെ പശ്ചാത്തലത്തിലാണ് യുഎസ് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള തീരുമാനം. വേള്‍ഡ് ട്രേഡ് സെന്‍്റര്‍ ആക്രമണത്തിന്‍്റെ 20-ാം വാര്‍ഷികമാണ് സെപ്റ്റംബര്‍ 11 എന്ന പ്രത്യേകതയുമുണ്ട്.

സെപ്റ്റംബര്‍ 11 അന്തിമ തീയതിയായിരിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ എന്തു തന്നെയായാലും യുഎസ് സൈന്യത്തെ തിരിച്ചെത്തിക്കുമെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌. മുന്‍പ് പദ്ധതിയിട്ടിരുന്നതിലും നാലു മാസം കൂടി വൈകിയാണ് സേനാ പിന്മാറ്റം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *