സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു.കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന് സമീര്‍ (40) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.
