കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തത് കൊച്ചി യൂണിറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.
ഇവര്‍ കള്ളക്കടത്തിന് അടക്കം സഹായം നല്‍കിയെന്നാണ് ആരോപണം. കേസെടുത്തിരിക്കുന്നത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.
