സൗദിയില്‍ ഇന്നും ആയിരത്തിലധികം പുതിയ കോവിഡ് രോഗികള്‍

ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 1055 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1086 പേര്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുമുണ്ട്​. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,09,093 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,92,448 ഉം ആയി.

ചികിത്സയിലുണ്ടായിരുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,869 എത്തി. വിവിധ ആശുപത്രികളിലും മറ്റുമായി 9,776 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,182 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 468, മക്ക 206, കിഴക്കന്‍ പ്രവിശ്യ 166, മദീന 41, അസീര്‍ 35, ജീസാന്‍ 29, ഹാഇല്‍ 24, തബൂക്ക് 21, അല്‍ ഖസീം 21, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ബാഹ 12, നജ്റാന്‍ 11, അല്‍ ജൗഫ് 9.

Leave a Reply

Your email address will not be published. Required fields are marked *