മെല്‍ബണ്‍: രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുമായി ആസ്ട്രേലിയ. മെയ് 15 വരെയാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഇന്ത്യയില്‍ കുടുങ്ങിയ ആസ്ട്രേലയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എന്ത് നടപടിയുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള യാത്ര അപകടകരമാണെന്ന് മനസിലാക്കിയാണ് മോറസണിെന്റ തീരുമാനം. ഐ.പി.എല്ലിനായി എത്തിയ ഓസീസ് ക്രിക്കറ്റ് താരങ്ങളുള്‍പ്പടെ ആയിരകണക്കിന് ആസ്ട്രേലിയന്‍ പൗരന്‍മാരാണ് സര്‍ക്കാറിെന്റ തീരുമാനം പുറത്ത് വന്നതോടെ പ്രതിസന്ധിയിലായത്.
