കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട

കൊച്ചിയില്‍ കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി.വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

പിക്ക്‌അപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ കണ്ടെയ്‌നര്‍ റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *