ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഗണേശമംഗലം അരയച്ചന്‍ സുശീല (44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് ഉച്ചയ്ക്കു രണ്ടോടെയാണ് ഭാര്യ ജയന്തി ജോലി ചെയ്യുന്ന ചാവക്കാട് പുതിയപാലത്തിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ സുശീലന്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ഏതാനും വര്‍ഷങ്ങളായി ജയന്തിയുടെ ചാവക്കാട്ടെ വീട്ടിലാണ് സുശീലന്‍ താമസിക്കുന്നത്. വാടാനപ്പള്ളി ഗണേശമംഗലത്തുള്ള തന്റെ വീട്ടിലേക്കു താമസം മാറണമെന്ന സുശീലന്റെ ആവശ്യത്തിനു ജയന്തി തയാറാവാത്തതിന്റെ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. സുശീലന്‍ സ്ഥിരം മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്ക് ആറു വയസുള്ള ഒരു മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *