അപകീര്‍ത്തികരമായ ശബ്​ദരേഖ; കെ.കെ. രമയടക്കം നാലുപേര്‍ക്കെതിരെ കേസ്

വ​ട​ക​ര: അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി മ​ന​യ​ത്ത് ച​ന്ദ്ര​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ശ​ബ്‌​ദ​രേ​ഖ വാ​ട്സ്‌ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നി​യു​ക്ത എം.​എ​ല്‍.​എ കെ.​കെ. ര​മ​യ​ട​ക്കം നാ​ലു പേ​ര്‍​ക്കെ​തി​രെ ചോ​മ്ബാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച ആ​ര്‍.​എം.​പി.​ഐ സ്​​ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ, വ​ട​ക​ര സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ഗു​രി​ക്ക​ള​വി​ട കെ. ​ക​ലാ​ജി​ത്ത്, ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡം​ഗം മ​ഠ​ത്തി​ല്‍ സു​ധീ​ര്‍, അ​ഴി​യൂ​ര്‍ ബ്ര​ദേ​ഴ്‌​സ് വാ​ട്സ്‌ആ​പ് ഗ്രൂ​പ് അ​ഡ്‌​മി​ന്‍ യാ​സി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് മ​ന​യ​ത്ത് ച​ന്ദ്ര​െന്‍റ ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍​റ്​ അ​ഡ്വ.​സി. വി​നോ​ദ​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ചോ​മ്ബാ​ല പൊ​ലീ​സ് വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ​െത​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ച്‌ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യ മ​ന​യ​ത്ത് ച​ന്ദ്ര​നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ശ​ബ്​​ദ രേ​ഖ പ്ര​ച​രി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. കെ.​പി ആ​ക്‌ട് 2011,120(o) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *