ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം∙ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സേവന സ്ഥാപനങ്ങള്‍, കാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍ക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രിയില്‍നിന്ന് നല്‍കുന്ന രേഖകള്‍ കാണിച്ചാല്‍ യാത്ര ചെയ്യാം. അഭിഭാഷകര്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കല്‍ വസ്തുക്കള്‍ പാക്കു ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ക്കും വിദേശത്തേക്കു സാധനങ്ങള്‍ അയയ്ക്കുന്ന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.

ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോര്‍ക്ക എന്നീ വകുപ്പുകളെ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എല്‍എന്‍ജി സപ്ലൈ, വിസ കോണ്‍സുലര്‍ സര്‍വീസ്-ഏജന്‍സികള്‍, റീജനല്‍ പാസ്പോര്‍ട്ട് ഓഫിസ്, കസ്റ്റംസ് സര്‍വീസ്, ഇഎസ്‌ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളെയും ലോക്ഡൗണില്‍നിന്ന് ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *