റിയാദ്: ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങള്‍ ഉപാധികളോടെ നടക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയ പ്രതിനിധി ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷവും പ്രത്യേക ഉപാധികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആരോഗ്യ അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആരോഗ്യം സംരക്ഷിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
സ്ഥിതിഗതികള്‍ പൂര്‍ത്തിയായി വരികയാണെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. സുരക്ഷക്കാണ് ആദ്യ പ്രാധ്യാന്യം, ആരോഗ്യം, സുരക്ഷ, എന്നിവ പരിഗണിച്ചായിരിക്കും അനുമതി. ഈ വര്‍ഷത്തെ ഹജ്ജിനായുള്ള നിയന്ത്രണങ്ങളുടെയും പ്രവര്‍ത്തന പദ്ധതികളുടെയും വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടി.
