കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

നിലമ്പൂര്‍: കരുവാരകുണ്ടില്‍ കാട്ടുപോത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി.കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് ജനവാസ മേഖലയിലെത്തിയ കാട്ടുപോത്ത് യുവാവിനെ കുത്തികൊന്നത്. കുണ്ടോട പാലത്തിനു സമീപത്തെ വാലയില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഷാജി (42)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ദുബായില്‍ നിന്നു നാട്ടിലെത്തിയത്. ഒരു ടണ്ണോളം തൂക്കമുള്ള കൂറ്റന്‍ കാട്ടുപോത്താണ് നാട്ടിലിറങ്ങിയത്. വീടുകളിലേക്കു കയറാന്‍ ശ്രമിച്ച പോത്തിനെ ഓടിക്കുന്നതിനിടെയാണ് ഷാജിക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്തെ കൊടക്കാടന്‍ ഹുസൈന്റെ സ്‌കൂട്ടറും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നു. കാര്‍ഷിക വിളകള്‍ക്കും കനത്ത നാശം വരുത്തിയിട്ടുണ്ട്. കാട്ടുപോത്ത് ഇവിടം വിട്ട് പോയിട്ടില്ല.വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *