കോഴിക്കോട് നിന്നും 1260 പാക്കറ്റ് ഹാന്‍സ് പിടികൂടി

കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരിക്കുന്നു. സംഭവത്തില്‍ എലിക്കാട് ഹോട്ടല്‍ നടത്തുന്ന പൊട്ടിക്കയ്യില്‍ ഷിനോജിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് 1260 പാക്കറ്റ് ഹാന്‍സ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. നേരത്തെയും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി.

താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ പ്രദീപന്‍, രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒ ശ്രീജിത്, സിപിഒമാരായ റഫീഖ്, ലിനീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് വെച്ച്‌ 1900 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *