തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനായത്. കെ കെ ശൈലജ മാറിയ ആരോഗ്യ വകുപ്പ് വീണ ജോര്‍ജ് കൈകാര്യം ചെയ്യും.
ധനവകുപ്പ്- കെ എന്‍ ബാലഗോപാല്‍, വ്യവസായം- പി രാജീവ്, എക്സൈസ്- വി എന്‍ വാസവന്, വൈദ്യുതി- സജി ചെറിയാന്, സഹകരണം- എം വി ഗോവിന്ദന്, ദേവസ്വം- വി ശിവന്‍കുട്ടി, ടൂറിസം- മുഹമ്മദ് റിയാസ്, പട്ടിക ജാതി വകുപ്പ്- കെ രാധാകൃഷ്ണന്, ന്യൂനപക്ഷക്ഷേമവകുപ്പ്- വി അബ്ദുറഹ്മാന്, ഉന്നത വിദ്യാഭ്യാസം-ആര് ബിന്ദു എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് വിവരം.
